Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Controversial Video

വം​ശ​ഹ​ത്യാ ആ​ഹ്വാ​നം: ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ വി​വാ​ദ വീ​ഡി​യോ നീ​ക്കം ചെ​യ്ത് ബി​ജെ​പി

ഗു​വാ​ഹ​ത്തി: മുസ്‌ലിം വി​ഭാ​ഗ​ത്തി​നെ​തി​രെ പ​ര​സ്യ​മാ​യ വം​ശ​ഹ​ത്യാ ആ​ഹ്വാ​ന​വു​മാ​യി അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ . "പോ​യിന്‍റ് ബ്ലാ​ങ്ക് ഷോ​ട്ട്" എ​ന്ന ത​ല​ക്കെ​ട്ടോ​ടെ അ​സം ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കു വ​ഴി​വ​ച്ച​ത്.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർന്നു ബി​ജെ​പി ഈ ​വീ​ഡി​യോ പി​ന്നീ​ടു നീ​ക്കം ചെ​യ്തു. മുസ്‌ലിംക​ൾ​ക്കെതിരേ പ്ര​തീ​കാ​ത്മ​ക​മാ​യി വെ​ടി​യു​തി​ർ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. "നി​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് പാ​കി​സ്ഥാ​നി​ലേ​ക്കു പോ​യി​ല്ല?", "ബം​ഗ്ലാ​ദേ​ശി​ക​ൾ​ക്കു മാ​പ്പി​ല്ല" തു​ട​ങ്ങി​യ വി​ദ്വേ​ഷം ജ​നി​പ്പി​ക്കു​ന്ന വാ​ച​ക​ങ്ങ​ളും അ​സ​മീ​സ് ഭാ​ഷ​യി​ൽ വീ​ഡി​യോ​യി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. രൂക്ഷമായ വിമർശനം ഉയർന്നതോടെയാണ് ബിജെപി പ്രതിസന്ധിയിലായത്. കടുത്ത നിയമപ്രശ്നങ്ങൾ വരെ ഉയരാൻ സാധ്യതയുള്ളതാണെന്നു വിഡിയോ ദൃശ്യങ്ങളെന്നു ചൂണ്ടിക്കാണിക്കപ്പെട്ടതോടെ ബിജെപി നേതൃത്വം വിഡിയോ നീക്കം ചെയ്യാൻ നിർബന്ധിതരാവുകയായിരുന്നു. 

Latest News

Up